ദുബായ് ഡ്യൂട്ടി ഫ്രീയിൽ യുപിഐ പേയ്മെന്റുകൾ അവതരിപ്പിക്കുന്നു
Friday, January 17, 2025 12:14 AM IST
ദുബായ്: ഇന്ത്യൻ വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന ദുബായ് ഡ്യൂട്ടി ഫ്രീയിൽ യുപിഐ പേയ്മെന്റുകൾ അവതരിപ്പിക്കും.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ആഗോള വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലുടനീളം ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സ്വീകാര്യത വിപുലീകരിക്കുന്നതിനായി മധ്യകിഴക്കിൽ ഏഷ്യയിലെ പ്രമുഖ പേയ്മെന്റ് സൊല്യൂഷൻ ദാതാക്കളായ മാഗ്നതിയുമായി സഹകരിച്ചതോടെയാണ് യുപിഐ പേയ്മെന്റ് സംജാതമായത്.
യുഎഇയിലെ ഇന്ത്യൻ സഞ്ചാരികൾക്ക് സുഗമവും സൗകര്യപ്രദവുമായ പേയ്മെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് മാഗ്നാറ്റിയുടെ പിഒഎസ് ടെർമിനലുകളിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യുആർ പേയ്മെന്റുകൾ പ്രവർത്തനക്ഷമമാക്കുകയാണ് സഹകരണം ലക്ഷ്യമിടുന്നത്.
തുടക്കത്തിൽ, ദുബായ് ഡ്യൂട്ടി ഫ്രീയിലാണെങ്കിലും പിന്നീട് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റുകൾ എന്നിവയിലേക്കും സേവനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.