സെക്വേര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ്പ്
Thursday, January 16, 2025 12:40 AM IST
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ക്രിസില്‍ ബിബിബി-സ്റ്റേബിള്‍ റേറ്റിംഗുള്ള സെക്വേര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായനിരക്കും ഫ്ലെക്സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് മുന്നോട്ടുവയ്ക്കുന്നത്.
എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാകുന്ന രീതിയിലാണ് ഇഷ്യു തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യു ഈ മാസം 21 വരെ ലഭ്യമാണ്. പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെതന്നെ അവസാനിക്കും. മിനിമം ആപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്.
എന്‍സിഡികള്‍ 1,000 രൂപ മുഖവിലയുള്ളവയാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണു ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശനിരക്ക്.
10 നിക്ഷേപ ഓപ്ഷനുകള്‍ നല്കി നാല് വ്യത്യസ്ത സ്കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ അറിയാനും ഇഷ്യു ഘടന മനസിലാക്കുന്നതിനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യു പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറം ഇതേ വെബ്സൈറ്റില്‍ ലഭിക്കും.
കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.