മികച്ച സ്റ്റാര്‍ട്ടപ്പ് ആശയങ്ങൾ: എൻട്രികൾ 20 വരെ നൽകാം
Thursday, January 16, 2025 12:40 AM IST
കൊച്ചി: കോളജ് വിദ്യാര്‍ഥികൾക്കായി മികച്ച സ്റ്റാര്‍ട്ടപ്പ് ആശയം കണ്ടെത്തുന്നതിന് മത്സരം (പിച്ചത്തോൺ ) നടത്തുന്നു.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായാണു മത്സരം. ഒരു ലക്ഷം രൂപയാണ് മികച്ച സ്റ്റാര്‍ട്ടപ്പ് ആശയത്തിന് ലഭിക്കുക. ‘സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും’ എന്നതാണു മത്സരത്തിന്റെ പ്രമേയം.
ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിഷന്‍, ക്രിയേറ്റിവിറ്റി, സംരംഭസാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബിസിനസ് ആശയം 20ന് മുമ്പ് സമര്‍പ്പിക്കണം.
25 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ നടക്കുന്നത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍, റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്ഫോമിംഗ് ട്രാഷ് ഇന്‍ടു ട്രഷര്‍ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോൺ-7034044141/ 7034044242.