കുതിച്ചുയര്‍ന്ന് പൊന്ന്; പവന് 59,120 രൂപ
Friday, January 17, 2025 12:14 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വന്‍ മുന്നേറ്റം. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,390 രൂപയും പവന് 59,120 രൂപയുമായി. വരും ദിവസങ്ങളില്‍ പവന് 60,000 രൂപ കടക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് പവന് 59,640 രൂപ എത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.