കെഎംഎ വാര്‍ഷിക മാനേജ്മെന്റ് കണ്വന്ഷന് തുടക്കമായി
Friday, January 17, 2025 12:14 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) 42-ാമത് മാനേജ്മെന്റ് കണ്വന്ഷന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ തുടക്കമായി. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ബിസ്ലേരി ഇന്റര്‍നാഷണല്‍ സിഇഒ ആഞ്ചലോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ദുബായ് പോര്‍ട്ട് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ബ്ലൂഷി വിശിഷ്ടാതിഥിയായിരുന്നു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹമ്മദ് ആലുങ്കല്‍, എംപി ആര്‍എസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് ഇന്റര്‍നാഷണല്‍ ബിസിനസ് സിഇഒ യഷ് റാഡിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. കെ.ഹരികുമാര്‍, ഡോ. അനില്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
‘ഇന്നവേറ്റ് ടു എലിവേറ്റ്’എന്നതാണ് ഇത്തവണ ചര്‍ച്ചാവിഷയം. ഇന്ന് നടക്കുന്ന സെഷനുകളില്‍ ഹരി മേനോന്, രാജീവ് ഗോപാലകൃഷ്ണന്, പ്രസാദ് കെ പണിക്കര്‍, ടി. കോശി എന്നിവര്‍ പ്രഭാഷണം നടത്തും.