ഗ്ലോബല്‍ എക്സ്പോയില്‍ സ്കോഡയുടെ എട്ടു മോഡലുകള്‍
Thursday, January 16, 2025 12:40 AM IST
കൊച്ചി: ഡല്‍ഹിയില്‍ നാളെ ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ സ്കോഡ ഇന്ത്യ എട്ട് മോഡലുകള്‍ പ്രദര്‍ശിപ്പിക്കും.
ഈയിടെ വിപണിയിലിറക്കിയ കൈലാഖ്, കുഷാഖ്, പുതിയ കോഡിയാഖ്, സുപ്പര്‍ബ്, ഓക്റ്റാവിയ വിആര്‍എസ്, ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ എല്റോഖ്, വിഷന്‍ 7 എസ് തുടങ്ങിയവ സ്കോഡയുടെ പവലിയനിലുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തിനുപുറത്ത് രൂപകല്പന ചെയ്ത വാഹനങ്ങളും പ്രദര്‍ശനത്തിലുണ്ട്.