ഔഷധിയിൽ ഹൗസ് സർജൻസിക്ക് അവസരം
Thursday, January 16, 2025 12:40 AM IST
തൃശൂർ: ബിഎഎംഎസ് പൂർത്തിയാക്കിയവർക്കു പഞ്ചകർമ ചികിത്സകൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രത്യേക ഹൗസ് സർജൻസി ചെയ്യുന്നതിന് സർക്കാർ സ്ഥാപനമായ ഔഷധിയിൽ അവസരം.
എൻഎബിഎച്ച് അംഗീകാരമുള്ള 75 കിടക്കകളോടുകൂടിയ ഔഷധി പഞ്ചകർമ ആശുപത്രിയിൽ വിദഗ്ധഡോക്ടർമാരുടെ കീഴിൽ പരിശീലിക്കുന്നതിനാണ് അവസരം. ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി പരന്പരാഗതരീതികളിൽ വിട്ടുവീഴ്ചയില്ലാത്ത ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കു സ്ഥാപനത്തിൽ നേരിട്ടോ 9188910417, 0487-2334396 എന്നീ നന്പറുകളിലോ ബന്ധപ്പെടണം.