റോബോട്ടിക് കാർഡിയാക് ടെലി സർജറിയിൽ നേട്ടം
Thursday, January 16, 2025 12:40 AM IST
കൊച്ചി: രണ്ടു ദിവസത്തിനിടെ രണ്ട് റോബോട്ടിക് കാർഡിയാക് ടെലി സർജറികൾ വിജയകരമായി നടത്തി. തദ്ദേശീയ റോബോട്ടിക് ശസ്ത്രക്രിയ സാങ്കേതികവിദ്യയുടെ ഡെവലപ്പറായ എസ്എസ് ഇന്നൊവേഷൻസിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
എസ്എസ്ഐ മന്ത്ര 3 സർജിക്കൽ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് ഗുരുഗ്രാമിലെ എസ്എസ് ഇന്നൊവേഷൻസിന്റെ ആസ്ഥാനത്തെ 286 കിലോമീറ്റർ ദൂരത്തുള്ള ജയ്പുരിലെ മണിപ്പാൽ ആശുപത്രിയുമായി ബന്ധിപ്പിച്ചായിരുന്നു ഇതു സാധ്യമാക്കിയത്.
ടെലി റോബോട്ടിക് സഹായത്തോടെ വിദൂരമായി നടത്തിയ ഇന്റേണൽ മാമറി ആർട്ടറി ഹാർവെസ്റ്റിംഗ് നടപടിക്രമം 58 മിനിറ്റിനുള്ളിൽ വിജയകരമായി പൂർത്തിയാക്കി.