ബോയിംഗ് സിഇഒ ഇന്ത്യയിൽ
Thursday, January 16, 2025 12:40 AM IST
ന്യൂഡൽഹി: ബോയിംഗിന്റെ പുതിയ പ്രസിഡന്റും സിഇഒയുമായ കെല്ലി ഓർട്ബെർഗ് വിദേശരാജ്യ സന്ദർശനത്തിന്റെ ഭാഗമായി ആദ്യമായി ഇന്ത്യയിലെത്തി. ഓർട്ബർഗ് ഇന്നലെ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമുമായി കൂടി ക്കാഴ്ച നടത്തി.
ഓഗസ്റ്റിലാണ് ഓർട്ബെർഗ് സ്ഥാനമേറ്റത്. രാജ്യത്തെ ബോയിംഗിന്റെ ഉപഭോക്താക്കളുമായും പ്രധാന സർക്കാർ ഓഹരിപങ്കാളികളുമായും ജോലിക്കാരുമായും ബിസിനസ് മീറ്റിംഗുകളാണ് അദ്ദേഹത്തിന്റെ സന്ദർശന അജണ്ടയിലുള്ളത്.
സന്ദർശന ഉദ്ദേശ്യം വെളിപ്പെടുത്തിയിട്ടില്ല. ഹൈദരാബാദിലെയും ബംഗളൂരുവിലെയും ബോയിംഗ് കേന്ദ്രങ്ങളും സന്ദർശനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നു ദിവസത്തേക്ക് ഓർട്ബെർഗ് ഇന്ത്യയിലുണ്ടാകും.