ലുലുവിന് ഐസിഎസ്സി മാക്സി പുരസ്കാരം
Friday, August 23, 2024 12:01 AM IST
കൊച്ചി: ആഗോള റീട്ടെയിൽ രംഗത്തെ ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നായ ഐസിഎസ്സി മാക്സി സില്‍വര്‍ പുരസ്കാരം ലുലു സ്വന്തമാക്കി.
എക്സ്പീരന്ഷ്യല് സിംഗിള്‍ മാര്‍ക്കറ്റ്പ്ലേസ് വിഭാഗത്തില്‍ കൊച്ചി ലുലു മാളിനും ഇന്റഗ്രേറ്റഡ് സിംഗിള്‍ മാര്‍ക്കറ്റ്പ്ലേസ് വിഭാഗത്തില്‍ ലക്നോ ലുലു മാളിനുമാണ് അവാര്‍ഡുകള്‍. അമേരിക്കയിലെ ലാസ്വേഗസില് നടന്ന ചടങ്ങില്‍ ലുലുവിന് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ഏഷ്യ, അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി ലോകത്തെ 75ലേറെ ആഗോള ഷോപ്പിംഗ് സെന്ററുകളോടു മത്സരിച്ചാണ് ലുലു പുരസ്കാരം സ്വന്തമാക്കിയത്.
ലുലു മാളിനകത്ത് നടന്ന ഇന്‍ഡോര്‍ വടംവലി മത്സരമാണ് അവാര്‍ഡിന് അര്‍ഹരാക്കിയത്. ലോകത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു ഇന്‍ഡോര്‍ വടംവലി മത്സരം മാളിനകത്ത് സംഘടിപ്പിച്ചത്. പ്രാദേശിക കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് മികവുകൂടി വിലയിരുത്തിയാണു പുരസ്കാരം.