എഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച് ശീമാട്ടി
Saturday, August 17, 2024 11:50 PM IST
കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറെ നിര്‍മിച്ച് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി.
ഇഷ രവിയെന്ന എഐ ഫാഷന്‍ മോഡല്‍ ഇനി ശീമാട്ടിയുടെ ഔദ്യോഗിക മുഖമാകുമെന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന് പറഞ്ഞു.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡിന് അംബാസഡറായി ഒരു എഐ മോഡല്‍ വരുന്നത്. ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിച്ച് ശീമാട്ടിക്ക് ഇതു സാധ്യമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ബീന കണ്ണന് പറഞ്ഞു.
ഓണത്തോടന്നുബന്ധിച്ച് ചരിത്രവും കലയും സാംസ്കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകര്‍ഷകമായ രൂപകല്പനയില് തീര്‍ത്ത ‘മണ്ഡല’ കളക്ഷനാണു ശീമാട്ടി ഒരുക്കിയിട്ടുള്ളത്.
കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളില്‍ മണ്ഡല കളക്ഷന്‍സ് ലഭ്യമാണ്. ഓണക്കാലത്തിന് മാറ്റുകൂട്ടാനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ ഓഫ് സെലിബ്രേഷന് ഓഫറുകളാണ് ശീമാട്ടി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബര്‍ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിലാണ് ഓഫറുകള്‍. കോട്ടണ്‍, ടസര്‍, ആര്‍ട്ട്, ഫാന്‍സി എന്നീ സാരികള്‍ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. കേരളസാരികള്ക്കും സെറ്റും മുണ്ടിനും 20 ശതമാനം വരെ ഡിസ്കൗണ്ടും വുമണ്‍സ് വെയറിനും കിഡ്സ് വെയറിനും 60 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും.
എല്ലാ വിഭാഗങ്ങളിലുമുള്ള തുണിത്തരങ്ങള്‍ക്കും പത്തു ശതമാനം മിനിമം ഡിസ്കൗണ്ട് ലഭ്യമാണ്. ശീമാട്ടി യംഗിന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരില്‍ 22ന് പ്രവര്‍ത്തനം ആരംഭിക്കും.