ഔഷധി നവീകരണത്തിനു തുടക്കമായി
Tuesday, January 7, 2025 11:03 PM IST
തൃശൂർ: മരുന്നുകളിൽ ലോഹാംശമുണ്ടോയെന്നു പരിശോധിക്കാനുള്ള ഐസിപി-എംഎസ് സൗകര്യം കേരളത്തിലാദ്യമായി ഔഷധിയിൽ ഏർപ്പെടുത്തുന്നത് അഭിമാനാർഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ഔഷധി ആധുനികീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതുതായി സ്ഥാപിച്ച ഐസിപി-എംഎസ് യൂണിറ്റിന്റെ ഉദ്ഘാടനവും ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് എൻഎബിഎച്ച് അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
ഔഷധി ചെയർപേഴ്സണ്‍ ശോഭന ജോർജ് അധ്യക്ഷത വഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ട്ടർ ഡോ. ടി.കെ. ഹൃദീക് റിപ്പോർട്ട് അവതരിപ്പിച്ചു.
കോർപറേഷൻ കൗണ്‍സിലർ ശ്യാമള വേണുഗോപാലൻ, ഔഷധി ഭരണസമിതിയംഗങ്ങളായ കെ.എഫ്. ഡേവിസ്, കുര്യാക്കോസ് പ്ലാപ്പറന്പിൽ. ഫിനാൻഷ്യൽ കണ്ട്രോളർ പി.എം. ലതാകുമാരി, ജനറൽ മാനേജർ ഇ. ഷിബു എന്നിവർ പ്രസംഗിച്ചു.