ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ വ​​​ൻ നി​​​ക്ഷേ​​​പ​​​ത്തി​​​നൊ​​​രു​​​ങ്ങി മൈ​​​ക്രോ​​​സോ​​​ഫ്റ്റ്. ക്ലൗ​​​ഡ് ക​ന്പ്യൂ​​​ട്ടിം​​​ഗ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​ൽ മൂ​​​ന്നു ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 25700 കോ​​​ടി രൂ​​​പ) നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്ന് സി​​​ഇ​​​ഒ സ​​​ത്യ നാ​​​ദെ​​​ല്ല അ​റി​യി​ച്ചു.

2030-ഓ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ഒ​​രു കോ​​ടി​​യോ​​ളം ആ​​​ളു​​​ക​​​ളെ എ​​​ഐ​ നൈ​പു​ണ്യ​ത്തി​ൽ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​മെ​​​ന്നും നാ​​​ദെ​​​ല്ല പ​​​റ​​​ഞ്ഞു. നി​ക്ഷേ​പ​ത്തി​നൊ​പ്പം പു​തി​യ ഡേ​റ്റ സെ​ന്‍റ​റു​ക​ളും രാ​ജ്യ​ത്ത് സ്ഥാ​പി​ക്കും.​ നി​ല​വി​ൽ മൈ​ക്രോ​സോ​ഫ്റ്റി​ന് ഇ​ന്ത്യ​യി​ൽ മൂ​ന്നു ഡേ​റ്റ സെ​ന്‍റ​ർ മേ​ഖ​ല​ക​ക​ളു​ണ്ട്. നാ​ലാ​മ​ത്തേ​ത് അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ സ്ഥാ​പി​ത​മാകും.

പ​രി​ശീ​ല​ന സം​രം​ഭം മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഗ്ലോ​ബ​ൽ സ്കി​ൽ​സ് ഫോ​ർ സോ​ഷ്യ​ൽ ഇം​പാ​ട്ക്ട് ചാ​ർ​ട്ട​റി​ന്‍റെ ഭാ​ഗ​മാ​ണ്. ഈ ​പ​രി​ശീ​ല​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ, എ​ൻ​ജി​ഒ​ക​ൾ, ക​മ്യൂ​ണി​റ്റി​ക​ൾ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ൽ​കു​ന്ന​ത്.

2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ നാ​​​ദെ​​​ല്ല ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ, 2025-ഓ​​​ടെ രാ​​​ജ്യ​​​ത്തെ ഇരുപത് ലക്ഷം‍ ആ​​​ളു​​​ക​​​ൾ​​​ക്ക് എ​​​ഐ നൈ​​​പു​​​ണ്യ​​​ത്തി​​​ൽ പരിശീലനത്തനുള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ക​​​ന്പ​​​നി ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ചി​രു​ന്നു. ഇ​തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 65 ശ​ത​മാ​ന​വും വ​നി​ത​ക​ളും ചെ​​​റി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള​​​വ​​​രു​മാ​യി​രു​ന്നു.


ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മൂ​​​ന്നു ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പം രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നാ​​​ദെ​​​ല്ല പ​​​റ​​​ഞ്ഞു. മൈ​​​ക്രോ​​​സോ​​​ഫ്റ്റ് അ​​​തി​​​ന്‍റെ ക്ലൗ​​​ഡ് ക​​​ന്പ്യൂ​​​ട്ടിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​സു​​​ർ ബ്രാ​​​ൻ​​​ഡ് നാ​​​മ​​​ത്തി​​​ലാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. 300-ല​​​ധി​​​കം ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന 60-ല​​​ധി​​​കം അ​​​സൂ​​​ർ മേ​​​ഖ​​​ല​​​ക​​​ളു​​​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം പു​തി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്ന് എ​ഐ ന​വീ​ക​ര​ണ​ത്തി​ൽ ഇ​ന്ത്യ അ​തി​വേ​ഗം കു​തി​ക്കു​ക​യാ​ണ്. ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​റി​​​ലും നൈ​​​പു​​​ണ്യ​​​ത്തി​​​ലും ഉ​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യെ എ​​​ഐ​​​യി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ക്കും. കൂ​​​ടാ​​​തെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ആ​​​ളു​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ശാ​​​ല​​​മാ​​​യ പ്ര​​​യോ​​​ജ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​ത് സ​​​ഹാ​​​യി​​​ക്കും.-​​​നാ​​​ദെ​​​ല്ല വ്യ​​​ക്ത​​​മാ​​​ക്കി.