കോ​​​​ഴി​​​​ക്കോ​​​​ട്: രാ​​​​ജ്യം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കാ​​​​ലി​​​​ത്തീ​​​​റ്റ ക്ഷാ​​​​മ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ർ നി​​​​ര്‍​ദേ​​​​ശ പ്ര​​​​കാ​​​​രം 99,810 ഹെ​​​​ക്ട​​​​റി​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി കേ​​​​ര​​​​ളം. പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ളം ടാ​​​​സ്‌​​​​ക്‌​​ ഫോ​​​​ഴ്‌​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ വ​​​​നം, കൃ​​​​ഷി, ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ 99,810 ഹെ​​​​ക്ട​​​​റി​​​​ല്‍ കാ​​​​ലി​​ത്തീ​​​​റ്റ ഉ​​​​ത്പാ​​​​ദ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ത​​​​രി​​​​ശു​​​​നി​​​​ല​​​​ങ്ങ‌​​​​ള്‍, വ​​​​ന​​​​സ​​​​മ്പ​​​​ത്ത് ന​​​​ശി​​​​ച്ച വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള ഭൂ​​​​മി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക. പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കേ​​​​ന്ദ്രം നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം രൂ​​​​പീ​​​​ക​​​​രി​​​​ച്ച ടാ​​​​സ്‌​​​​ക്‌​​ ഫോ​​​​ഴ്‌​​​​സി​​​​ന്‍റെ ക​​​​ണ്‍​വ​​​​ീന​​​​ര്‍ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ്.

വ​​​​നം, കൃ​​​​ഷി, ത​​​​ദേ​​​​ശ​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണം, പ്ലാ​​​​നിം​​​​ഗ് വ​​​​കു​​​​പ്പ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണ് ആ​​​​റം​​​​ഗ ടാ​​​​സ്‌​​​​ക്‌​​ ഫോ​​​​ഴ്‌​​​​സി​​​​ലെ അം​​​​ഗ​​​​ങ്ങ‌​​​​ള്‍. കേ​​​​ന്ദ്ര മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ-​​​​ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ഴി​​​​ഞ്ഞ​​​​ മാ​​​​സം ആ​​​​ദ്യം അ​​​​യ​​​​ച്ച ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സ് അം​​​​ഗ​​​​ങ്ങ​​​​ള്‍ യോ​​​​ഗം ചേ​​​​ര്‍​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സ്ഥ വി​​​​ല​​​​യി​​​​രു​​​​ത്തി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ന്നു​​​​കാ​​​​ലി സ​​​​മ്പ​​​​ത്തി​​​​ന് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി 70,500 ഹെ​​​​ക്ട​​​​റി​​​​ലെ​​​​ങ്കി​​​​ലും തീ​​​​റ്റ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ചാ​​​​ല്‍ മാ​​​​ത്ര​​​​മേ പ​​​​ര​​​​മാ​​​​വ​​​​ധി പാ​​​​ലു​​​​ത്​​​പാ​​​​ദ​​​​നം സാ​​​​ധ്യ​​​​മാ​​​​വു​​​​ക​​​​യു​​​​ള്ളൂവെ​​​​ന്ന് യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി. നി​​​​ല​​​​വി​​​​ല്‍ 13,000 ഹെ​​​​ക്ട​​​​റി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ത്പാ​​​​ദ​​​​നം. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം നി​​​​റ​​​​വേ​​​​റ്റാ​​​​ന്‍ 57,500 ഹെ​​​​ക്ട​​​​റി​​​​ല്‍ കൂ​​​​ടി ഉ​​​​ത്പാ​​​​ദ​​​​ന​​​​മു​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.


സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​തി​​​​വ​​​​ര്‍​ഷം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​ത് 120 ല​​​​ക്ഷം മെട്രിക്‍ ട​​​​ണ്‍ കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ല്‍ മി​​​​ല്‍​മ, ഡെ​​​​യ​​​​റി ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ്, കേ​​​​ര​​​​ള ഫീ​​​​ഡ്‌​​​​സ്, കെ​​​​എ​​​​ല്‍​ഡി​​​​ബി തു​​​​ട​​​​ങ്ങി​​​​യ സ്വ​​​​കാ​​​​ര്യ, പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള സം​​​​രം​​​​ഭ​​​​ക​​​​രെ​​​​ല്ലാം കൂ​​​​ടി ആ​​​​കെ പ്ര​​​​തി​​​​വ​​​​ര്‍​ഷം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് 22.10 ല​​​​ക്ഷം മെട്രിക്‍ ട​​​​ണ്‍ മാ​​​​ത്ര​​​​മാ​​​​ണ്.

ക​​​​ന്നു​​​​കാ​​​​ലി സ​​​​മ്പ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്ക് ലോ​​​​ക​​​​ത്തി​​​​ല്‍ പ്ര​​​​മു​​​​ഖ സ്ഥാ​​​​ന​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ശ​​​​രാ​​​​ശ​​​​രി പാ​​​​ലു​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ വ​​​​ള​​​​രെ പിന്നി​​​​ലാ​​​​ണെ​​​​ന്ന്, ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.