കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഫാ​​​ഷ​​​ൻ ഫെ​​​യ​​​റി​​​ന്‍റെ മൂ​​​ന്നാം പ​​​തി​​​പ്പാ​​​യ ‘ബോ​​​ഡി​​​കെ​​​യ​​​ർ ഐ​​​എ​​​ഫ്എ​​​ഫ് ഫാ​​​ഷ​​​ൻ എ​​​ക്‌​​​സ്‌​​​പോ-2025’ ഇ​​​ന്ന് അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11ന് ​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മു​​​ൻ​​​നി​​​ര ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ബ്രാ​​​ൻ​​​ഡു​​​ക​​​ളും 200ലേ​​​റെ സ്റ്റാ​​​ളു​​​ക​​​ളും 150ല​​​ധി​​​കം വ​​​സ്ത്ര നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​മു​​​ള്ള എ​​​ക്സ്പോ​​​യി​​​ൽ 5,000ലേ​​​റെ പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ബ്ലോ​​​സം, മോം​​​സ്‌​​​കെ​​​യ​​​ർ, പ​​​ർ സ്വാം, ​​​ബാ​​​ങ്ക്‌​​​ടെ​​​ഷ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബി2​​​ബി ഫാ​​​ഷ​​​ൻ ഇ​​​വ​​​ന്‍റ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന എ​​​ക്‌​​​സ്‌​​​പോ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


എ​​​ക്‌​​​സ്‌​​​പോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു വി​​​വി​​​ധ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ഫാ​​​ഷ​​​ൻ ഷോ ​​​ഉ​​​ണ്ടാ​​​കും. നാ​​​ളെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് ഐ​​​എ​​​ഫ്എ​​​ഫ് അ​​​വാ​​​ർ​​​ഡ് നൈ​​​റ്റ് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ ഒ​​​ന്പ​​​തി​​​ന് സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​കും.