യൂണിയൻ ബാങ്ക് എൻആർഐ കാർണിവൽ തുടങ്ങി
Tuesday, January 7, 2025 11:03 PM IST
കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രവാസി ഇന്ത്യക്കാർക്കായി സംഘടിപ്പിക്കുന്ന എൻആർഐ കാർണിവൽ 2025 ആരംഭിച്ചു.
ബംഗളൂരുവിൽ ആരംഭിച്ച് മുംബൈയിൽ സമാപിക്കുന്നതാണ് കാർണിവൽ. ന്യൂഡൽഹി, മദാപുർ, കൊച്ചി, ഗോവ ഉൾപ്പെടെ 15ലധികം പ്രമുഖ നഗരങ്ങളിൽ കാർണിവൽ എത്തും.
നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള നവീന ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നതിനാണ് എൻആർഐ കാർണിവലെന്ന് ബാങ്കധികൃതർ പറഞ്ഞു.