സിഗ്മ നാഷണൽ ഗാർമെന്റ്സ് ഫെയർ 20 മുതൽ കൊച്ചിയിൽ
Tuesday, January 7, 2025 11:03 PM IST
കൊച്ചി: വസ്ത്രരംഗത്തെ നൂതന ട്രെൻഡുകൾ അവതരിപ്പിക്കുന്ന സിഗ്മ നാഷണൽ ഗാർമെന്റ്സ് ഫെയർ ഏഴാം പതിപ്പ് കൊച്ചിയിൽ നടക്കും.
സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ഫെയർ 20, 21, 22 തീയതികളിൽ മറൈൻഡ്രൈവിലാണു സംഘടിപ്പിച്ചിട്ടുള്ളത്.
പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന് പ്രഫഷണലുകളും എറ്റവും പുതിയ ട്രെൻഡുകൾ അവതരിപ്പിച്ച് 50ഓളം ബ്രാൻഡുകളും അണിനിരക്കും.