കൊച്ചി മെട്രോ ഇനി വെയർ ഈസ് മൈ ട്രെയിനിലും ഗൂഗിൾ മാപ്പിലും
Monday, January 6, 2025 12:36 AM IST
കൊച്ചി: വെയർ ഈസ് മൈ ട്രെയിൻ ആപ്പിലും ഗൂഗിൾ മാപ്പിലും മെട്രോ ടൈംടേബിൾ വിവരങ്ങൾ ലഭ്യമാക്കി കെഎംആർഎൽ. യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിൾ പ്രകാരമുള്ള അപ്ഡേഷൻ വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ ലഭ്യമാകും.
ഗൂഗിൾ മാപ്പിൽ മെട്രോ സ്റ്റേഷന്റെ പേര് നൽകിയശേഷം പബ്ലിക് ട്രാൻസ്പോർട്ട് മോഡ് ആക്ടിവേറ്റ് ചെയ്താൽ ആ സ്റ്റേഷനിൽനിന്നുള്ള മെട്രോ റൂട്ട്, നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം. സ്റ്റേഷന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ഉടനെ പുറപ്പെടുന്ന ട്രെയിനും തുടർന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്ന സമയവും അറിയാം.