ബിലീവ് 120 കോടി സമാഹരിച്ചു
Tuesday, February 6, 2024 1:22 AM IST
കൊച്ചി: ഫണ്ടിംഗ് റൗണ്ടിലൂടെ 120 കോടി രൂപ സമാഹരിച്ചതായി സിംഗപ്പൂരില്‍നിന്നുള്ള എഫ്എംസിജി കമ്പനിയായ ബിലീവ് പ്രൈവറ്റ് ലിമിറ്റഡ്.
നിലവിലെ നിക്ഷേപകരായ വെന്ററി പാര്‍ട്ണര്‍സ്, 360 വണ്‍, ആക്സല്‍, ജംഗിള്‍ വെഞ്ചേഴ്സ്, അല്റ്റീരിയ ക്യാപിറ്റല്‍, ജെനെസിസ് ആള്‍ട്ടര്‍നേറ്റീവ് വെഞ്ചേഴ്സ് എന്നീ കമ്പനികളാണു ഫണ്ടിംഗിനു പിന്നില്‍. ഇന്ത്യക്കു പുറമേ, സൗദി അറേബ്യ, യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ബിലീവ് പ്രവർത്തിക്കുന്നുണ്ട്.