സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ സമ്മിറ്റ് തിരുവനന്തപുരത്തും കൊച്ചിയിലും
Wednesday, January 3, 2024 10:55 PM IST
കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ സമ്മിറ്റ് ആറിന് തിരുവനന്തപുരത്തും ഏഴിനു കൊച്ചിയിലും നടക്കും. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന സമ്മിറ്റിൽ നൂറിലധികം വിദേശ സർവകശാലകളും കോളജുകളും പങ്കെടുക്കും.
വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൗജന്യമായി വിദേശ സർവകലാശാല പ്രതിനിധികളോടു നേരിട്ട് സംസാരിക്കാനും അഡ്മിഷനുകൾ ഉറപ്പാക്കാനും അവസരമൊരുക്കുകയാണ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്. ഒരു ലക്ഷത്തോളം വിദേശ സ്കോളർഷിപ്പുകളെക്കുറിച്ചറിയാനും അവസരമുണ്ട്.
‘സൂപ്പര്‍ 100 സ്റ്റഡി എബ്രോഡ് സമ്മിറ്റ്’ എന്ന ഈ വിദേശ വിദ്യാഭ്യാസ സമ്മിറ്റിൽ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. വിദേശ സര്‍വകലാശാല പ്രതിനിധികൾകൂടി പങ്കെടുക്കുന്ന പാനല്‍ ചർച്ചകൾ നടക്കും.
വിദേശ വിദ്യാരംഭം കുറിക്കാൻ വിദ്യാർഥികൾ തയാറായതാണു വിദേശ വിദ്യാഭ്യാസരംഗത്തെ കഴിഞ്ഞ വർഷത്തെ പ്രത്യേകതയെന്നും മൂന്നു മാസങ്ങൾക്കുള്ളിൽ അത് വിദേശ വിദ്യാഭ്യാസ ഉച്ചകോടിയിൽ എത്തിയിരിക്കുകയാണെന്നും സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ആറിനു തിരുവനന്തപുരം ലുലു മാളിന് സമീപമുള്ള ഒ ബൈ താമരയിലും, ഏഴിനു കൊച്ചി ഇടപ്പള്ളിയിലുള്ള മാരിയറ്റ് ഹോട്ടലിൽ (ലുലു മാളിനു സമീപം) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് സൂപ്പർ 100 സ്റ്റഡി എബ്രോഡ് സമ്മിറ്റ് നടക്കുക . www.santamonica edu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമേ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്.