നന്തിലത്ത് ജി-മാർട്ടിൽ ക്രിസ്മസ് വണ്ടർ സെയിൽ
Sunday, December 24, 2023 12:58 AM IST
തൃശൂർ: കോടികളുടെ സമ്മാനപ്പെരുമഴയുമായി നന്തിലത്ത് ജി-മാർട്ടിൽ ക്രിസ്മസ് വണ്ടർ സെയിൽ’. 70 ശതമാനം വരെ ഡിസ്കൗണ്ടുകൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 4കെ സ്മാർട്ട് ടിവികൾ, ആൻഡ്രോയ്ഡ് ടിവികൾ, എൽഇഡി ടിവികൾ എന്നിവ വൻവിലക്കുറവിൽ ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കൊപ്പം 17,999 രൂപ വിലയുള്ള സൗണ്ട് ബാർ, സ്മാർട്ട്ഫോണ്, പർച്ചേസുകൾക്കൊപ്പം ഉറപ്പായ സമ്മാനങ്ങൾ എന്നിവ ലഭിക്കും. ഐഫോണുകൾ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവിൽ ലഭ്യമാണ്.
എസികൾക്കൊപ്പവും ഉറപ്പായ സമ്മാനങ്ങൾ, 50 ശതമാനം ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ നൽകും.
ഈ ആഘോഷക്കാലത്ത് പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജിമാർട്ട് ഗോൾഡ് ഗാല ഓഫറിലൂടെ ബംപർ സമ്മാനമായി സ്റ്റുഡിയോ അപ്പാർട്ട്മെന്റും ഒരു കിലോ സ്വർണവും(ഒരു പവൻ വീതം 125 പേർക്ക്), അഞ്ച് ഇഗ്നിസ് കാറുകളും (അഞ്ചു പേർക്ക്) അടക്കം കോടികളുടെ സമ്മാനങ്ങൾ നൽകും.
തെരഞ്ഞെടുത്ത കാർഡ് പേയ്മെന്റുകൾക്കു കാഷ്ബാക്ക് ഓഫറുമുണ്ട്. ജി-മാർട്ട് കെയർ എക്സ്റ്റെന്റഡ് വാറന്റി, പലിശയില്ലാത്ത ഫിനാൻസ് സൗകര്യം, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭ്യമാണെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.