ഇവി നിര്‍മാണത്തിൽ സഹകരിക്കും
Friday, December 22, 2023 12:16 AM IST
കൊച്ചി: വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡും ബിജി ഗ്രൂപ്പും ഇലക്ട്രിക് വാഹന നിര്‍മാണത്തിന് ഒരുമിക്കുന്നു.
ബിജി ഗ്രൂപ്പ് വൈസ് ചെയര്മാൻ ഖാലിദ് അല്‍ ഹുറൈമലും വാര്‍ഡ്വിസാര്‍ഡ് സിഎംഡി യതിന് സഞ്ജയ് ഗുപ്തയും ചേര്‍ന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ജിസിസി, ആഫ്രിക്കന്‍ രാജ്യങ്ങളിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണു സഹകരണം ലക്ഷ്യമിടുന്നത്.