ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് നാളെ മുതൽ അങ്കമാലിയിലും
Saturday, December 16, 2023 10:52 PM IST
അങ്കമാലി: കേരളത്തിൽ ആദ്യമായി ജർമൻ ആർട്ടിഫിഷൽ ഇന്റലിജന്റ്സ് സംവിധാനത്തോടെ കണ്ണുകൾ സ്കാൻ ചെയ്ത് യുക്തമായ ലെൻസുകൾ നിർദേശിക്കുന്ന ZEISS VISUFIT 1000 Platform സാങ്കേതികവിദ്യയുമായി ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസിന്റെ ഇന്റർനാഷണൽ ഒപ്റ്റിക്കൽ ഷോറൂം നാളെ അങ്കമാലിയിൽ തുറക്കും.
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് എതിർവശം ഇടിമണ്ണിക്കൽ എഡ്ജിന്റെ ഒന്പതാമത്തെ ഷോറൂം നാളെ രാവിലെ 10.30ന് ചലച്ചിത്രതാരം അനൂപ് മേനോൻ ഉദ്ഘാടനം ചെയ്യുമെന്നു പാർട്ണർ സണ്ണി തോമസ് ഇടിമണ്ണിക്കൽ അറിയിച്ചു. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹോദര സ്ഥാപനമാണ്.
ഒരു കണ്ണട വാങ്ങുന്പോൾ ഒരു കണ്ണട സൗജന്യമായി 50 ദിവസത്തേക്ക് ഉദ്ഘാടന ഓഫറായി നല്കും. വിദേശ നിർമിത ഫ്രെയിമുകൾ വിവിധയിനം ഫാഷനുകളിലും സ്റ്റൈലുകളിലുമായി അത്യപൂർവ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നൂറിലധികം ബ്രാൻഡുകളുള്ള ഷോറൂമിൽ 250 രൂപ മുതലുള്ള കണ്ണടകൾ ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗാരണ്ടിയോടെ ലഭ്യമാണ്.
പ്രാഡ, ബർബെറി, വെർസാച്ചേ, ഡി ആൻഡ് ജി, സില്ലോട്ട്, ജിയോർജിയോ, അർമാനി, എംപോറിയോ അർമാനികരേര, റെയ്ബാൻ തുടങ്ങിയ ഫ്രെയിമുകളോടൊപ്പം രാജ്യാന്തര സ്പോർട്സ് ബ്രാൻഡുകളായ അഡിഡാസ്, പ്യൂമ, നൈക്ക് തുടങ്ങിയവയുടെ ഏറ്റവും പുതിയ കളക്ഷനുകളും പോർഷ്വ, ബിഎംഡബ്ല്യു, ട്രെൻഡി ഫ്രെയിമുകൾ എന്നിവയുടെ നിരവധി ബ്രാൻഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് പ്രത്യേകം തയാറാക്കിയ ബ്ലൂലൈറ്റ് പ്രൊട്ടക്ഷൻ ലെൻസുകൾക്കും കണ്ണുകൾക്ക് അപകടകാരിയായ യുവി രശ്മികളിൽനിന്ന് സുരക്ഷ നല്കുന്ന യുവി പ്രൊട്ടക്ഷൻ ലെൻസുകൾക്കും രാത്രികാല ഡ്രൈവിംഗ് സുഗമമാക്കാൻ ഉപയോഗിക്കുന്ന ഡ്രൈവ് സേഫ് ലെൻസുകൾക്കും പ്രത്യേക ഡിസ്കൗണ്ട് ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.