കൊ​​​ച്ചി: ‘ടൈ​​​കോ​​​ണ്‍ കേ​​​ര​​​ള-2023’ സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് കൊ​​​ച്ചി ലെ ​​​മെ​​​റി​​​ഡി​​​യ​​​ന്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് എം​​​ഡി സു​​​ചി​​​ത്ര എ​​​ല്ല സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ കു​​​തി​​​പ്പി​​​ന് വ​​​നി​​​ത​​​ക​​​ളെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്‍​നി​​​ര​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് സു​​​ചി​​​ത്ര എ​​​ല്ല പ​​​റ​​​ഞ്ഞു. ഇ​​​ന്‍​ഡ​​​സ് എ​​​ന്‍റ​​​ര്‍​പ്ര​​​ണേ​​​ഴ്‌​​​സ് (ടൈ) ​​​കേ​​​ര​​​ള ചാ​​​പ്റ്റ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​ന്ത്ര​​​ണ്ടാ​​​മ​​​ത് സ​​​മ്മേ​​​ള​​​ന​​​മാ​​​ണി​​​ത്.


വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, അ​​​രു​​​ണ്‍ മാ​​​മ്മ​​​ന്‍, ശ​​​ങ്ക​​​ര്‍ റാം, ​​​ടൈ കേ​​​ര​​​ള പ്ര​​​സി​​​ഡ​​ന്‍റ് ദാ​​​മോ​​​ദ​​​ര്‍ അ​​​വ​​​ണൂ​​​ര്‍, ജേ​​​ക്ക​​​ബ് ജോ​​​യ്, വി​​​ന​​​യ് ജെ​​​യിം​​​സ് കൈ​​​ന​​​ടി, ന​​​വാ​​​സ് മീ​​​രാ​​​ന്‍, വി​​​വേ​​​ക് കൃ​​​ഷ്ണ ഗോ​​​വി​​​ന്ദ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ഏ​​​ഴ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ടൈ ​​​കേ​​​ര​​​ള അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ച​​​ട​​​ങ്ങി​​​ല്‍ ന​​​ല്‍​കി. സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.