പോരാട്ടം തുടരുന്നു: ബലൂച് ലിബറേഷൻ ആർമി
Friday, March 14, 2025 1:49 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭീകരർ റാഞ്ചിയ ജാഫർ എക്സ്പ്രസിലെ ബന്ദികളെ മോചിപ്പിച്ച് പ്രശ്നം പരിഹരിച്ചെന്ന പാക്കിസ്ഥാൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിന്റെ (ഐഎസ്പിആർ) അവകാശവാദം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തള്ളി.
പോരാട്ടം പല തലങ്ങളിലാണെന്നും അത് തുടരുകയാണെന്നും ബിഎൽഎ വക്താവ് ജീയന്ദ് ബലൂച് പറഞ്ഞു. ബിഎൽഎ പോരാട്ടത്തിൽ വിജയിച്ചുകൊണ്ടിരിക്കുകയാണ്.
സ്വതന്ത്ര മാധ്യമപ്രവർത്തകരെ പോരാട്ടമേഖലയിലേക്ക് കടത്തിവിടാൻ തയാറായാൽ പാക്കിസ്ഥാൻ സർക്കാരിന് നേരിട്ട പ്രഹരത്തിന്റെ ആഴം വെളിച്ചത്തുവരും- ജീയന്ദ് ബലൂച് അവകാശപ്പെട്ടു.