സുനിതയുടെ മടക്കം നീളുന്നു
Friday, March 14, 2025 12:03 AM IST
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതിലും വൈകും.
സുനിതയെയും സഹസഞ്ചാരി ബുച്ച് വിൽമറിനെയും തിരി കെയെത്തിക്കാനായി ബുധനാഴ്ച നിശ്ചയിച്ചിരുന്ന സ്പേസ് എക്സ് ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപണം സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റി. ഇന്ന് വീണ്ടും വിക്ഷേപണം നടത്താൻ ശ്രമിക്കും.
നാലു പേരെ ബഹിരാകാശ സ്റ്റേഷനിലെത്തിച്ച് സുനിതയെയും വിൽമറിനെയും തിരികെയെത്തിക്കാനായിരുന്നു പദ്ധതി. ബുധനാഴ്ച വിക്ഷേപണം നടന്നിരുന്നെങ്കിൽ ഞായറാഴ്ച സുനിതയ്ക്കു ഭൂമിയിൽ തിരിച്ചെത്താമായിരുന്നു.
കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് സുനിതയും വിൽമറും ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ സ്റ്റേഷനിലെത്തിയത്. എട്ടുദിവസത്തെ ദൗത്യത്തിനെത്തിയ ഇരുവരും പേടകത്തിനു തകരാറുണ്ടായതോടെ സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു.