സിറിയയിൽ ഇടക്കാല ഭരണഘടന
Saturday, March 15, 2025 12:00 AM IST
ഡമാസ്കസ്: സിറിയയിൽ അഞ്ചു വർഷത്തേക്കുള്ള ഇടക്കാല ഭരണഘടന അംഗീകരിച്ചു. ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷാര ഭരണഘടനാ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
ഇസ്ലാം ആയിരിക്കും പ്രസിഡന്റിന്റെ മതമെന്നും ഇസ്ലാമിക തത്ത്വങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും നിയമങ്ങൾ രൂപീകരിക്കുകയെന്നും ഭരണഘടനയിൽ വ്യക്തമാക്കുന്നു.
ജുഡീഷറിയുടെ സ്വാതന്ത്ര്യവും വനിതകളുടെ അവകാശങ്ങളും ഭരണഘടന ഉറപ്പുനല്കുന്നു.സ്ഥിരം ഭരണഘടനയ്ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് സിറിയൻ സർക്കാർ അറിയിച്ചു.