ബന്ദിയെ മോചിപ്പിക്കാനും മൃതദേഹങ്ങൾ കൈമാറാനും സന്നദ്ധത അറിയിച്ച് ഹമാസ്
Saturday, March 15, 2025 12:00 AM IST
കയ്റോ: ഒരു ബന്ദിയെ മോചിപ്പിക്കാനും കസ്റ്റഡിയിൽ മരിച്ച നാലു ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാനും തയാറാണെന്നു ഗാസയിലെ ഹമാസ് ഭീകരർ അറിയിച്ചു.
ഇസ്രേലി-അമേരിക്കൻ പൗരത്വമുള്ള ഈഡൻ അലക്സാണ്ടറിനെയാണു മോചിപ്പിക്കുക. നാലു മൃതദേഹങ്ങളുടെ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് മധ്യസ്ഥർ സമർപ്പിച്ച നിർദേശം അംഗീകരിച്ചുവെന്നാണു ഹമാസിന്റെ അറിയിപ്പിൽ പറയുന്നത്.
ഗാസ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിനായി ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണു ഹമാസിന്റെ തീരുമാനം. ഒന്നാം ഘട്ട വെടിനിർത്തൽ രണ്ടാഴ്ച മുന്പ് അവസാനിച്ചിരുന്നു.