പത്തു ഭീകരരെ വധിച്ചെന്ന് പാക് സൈന്യം
Saturday, March 15, 2025 12:00 AM IST
ഇസ്ലാമാബാദ്: പാക്കിസ്താനിൽ സുരക്ഷാ ചെക്പോസ്റ്റ് ആക്രമിച്ച പത്തു ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലായിരുന്നു സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിപ്പിച്ച് മതിൽ തകർത്ത് അകത്തു കടക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നാണ് അറിയിപ്പിൽ പറയുന്നത്.