കോൺസ്റ്റാന്റീൻ ടാസുലാസ് ഗ്രീക്ക് പ്രസിഡന്റ്
Friday, March 14, 2025 12:03 AM IST
ആഥൻസ്: ഗ്രീസിലെ പുതിയ പ്രസിഡന്റായി കോൺസ്റ്റാന്റീൻ ടാസുലാസ് സത്യപ്രതിജ്ഞ ചെയ്തു. അഭിഭാഷകനായ ഇദ്ദേഹം മുന്പ് സ്പീക്കർപദവി വഹിച്ചിട്ടുണ്ട്.
മുൻ പ്രസിഡന്റ് കാതറീന സെക്കല്ലറാപൂലു അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കിര്യാക്കോസ് മിസ്തോതാക്കീസ് പുതിയ ആളെ നാമനിർദേശം ചെയ്യുകയായിരുന്നു. ഗ്രീസിൽ പ്രസിഡന്റ് പദവി ആലങ്കാരികമാണ്.