കെ പോപ് സ്റ്റാർ വീസംഗ് മരിച്ച നിലയിൽ
Wednesday, March 12, 2025 12:58 AM IST
സിയൂൾ: ദക്ഷിണകൊറിയൻ ഗായകൻ വീസംഗിനെ (43) സിയൂളിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങളാണു തിങ്കളാഴ്ച വീസംഗിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംശയകരമായ സാഹചര്യമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ചോയ് വീ-സംഗ് എന്ന വീസംഗ് 2002ലാണ് സംഗീതലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ ഹൃദ്യമായ ശബ്ദത്തിലൂടെ ആരാധകഹൃദയങ്ങളിൽ വളരെ പെട്ടെന്ന് അദ്ദേഹം ഇടംനേടുകയും ചെയ്തു.
2002ല്‍ പുറത്തിറങ്ങിയ ആദ്യ സോളോ ആല്‍ബം ‘ലൈക്ക് എ മൂവി’ ഏറെ ജനപ്രീതി നേടി. അദ്ദേഹം നിരവധി ഗായകരുമായി ചേർന്ന് ഹോളിവുഡിൽ ഉൾപ്പെടെ ലോകമെമ്പാടും കെ-പോപ്പ് സംഗീതപരിപാടികൾ അവതരിപ്പിച്ചു.
മൈക്കൽ ജാക്സന്റെ മരണത്തിനു കാരണമായ മയക്കുമരുന്ന് പ്രൊപ്പോഫോൾ ഉപയോഗിച്ചതിന് അദ്ദേഹത്തിനു രണ്ടു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.