ഗ്രീൻലാൻഡ് തെരഞ്ഞെടുപ്പ് ; മധ്യ-വലത് പാർട്ടിക്കു നേട്ടം
Wednesday, March 12, 2025 11:07 PM IST
നുക്ക്: ഗ്രീൻലാൻഡ് തെരഞ്ഞെടുപ്പിൽ മധ്യ-വലത് പാർട്ടിയായ ഡെമോക്രാറ്റിറ്റ് പാർട്ടി ഭൂരിപക്ഷം വോട്ടുകളും നേടി.
ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫലം.
ഡെമോക്രാറ്റിറ്റും രണ്ടാം സ്ഥാനത്തെത്തിയ നലെറഖ് പാർട്ടിയും ഡെൻമാർക്കിൽനിന്ന് സ്വാതന്ത്ര്യം നേടണമെന്നു വാദിക്കുന്നവരാണ്. വർഷങ്ങളോളം ഗ്രീൻലാൻഡ് ഭരിച്ച പാർട്ടികൾക്കു മേൽ ഡെമോക്രാറ്റിറ്റ് നേടിയ മേൽക്കൈ ചരിത്രവിജയമാണെന്ന് പാർട്ടി നേതാവ് ജെൻസ് ഫ്രെഡറിക് നീൽസൺ പറഞ്ഞു.
മുൻകാലങ്ങളെ അപേക്ഷിച്ച് രാജ്യം ഒന്നിച്ചുനിൽക്കേണ്ട ഗൗരവമേറിയ കാലമാണിതെന്നു പ്രധാനമന്ത്രി മ്യൂച്ചു ബി ഈഗ പ്രതികരിച്ചു.