മാർക്ക് കാർണി ഇന്ന് അധികാരമേൽക്കും
Friday, March 14, 2025 12:03 AM IST
ഒട്ടാവ: കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ജനറൽ മേരി സൈമൺ ചടങ്ങുകൾക്ക് അധ്യക്ഷത വഹിക്കും.
മന്ത്രിസഭയിൽ 15-20 അംഗങ്ങളുണ്ടാകുമെന്നാണു സൂചന. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ 37 അംഗങ്ങളുണ്ടായിരുന്നു. ഒന്പതു വർഷം ഭരിച്ച ട്രൂഡോ ജനപ്രീതി ഇടിഞ്ഞ പശ്ചാത്തലത്തിൽ പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയ വ്യാപാരയുദ്ധത്തെ നേരിടുകയെന്ന ദൗത്യമാണ് സാന്പത്തികവിദഗ്ധനായ കാർണിക്കുള്ളത്.