ഇസ്രയേലിനെ കുറ്റപ്പെടുത്തി യുഎൻ റിപ്പോർട്ട്
Friday, March 14, 2025 12:03 AM IST
ജനീവ: ഇസ്രേലി സേന ഗാസയിൽ വംശഹത്യയും ലൈംഗിക പീഡനങ്ങളും നടത്തിയതായി യുഎൻ അന്വേഷണ കമ്മീഷൻ.
യുദ്ധത്തിനിടെ ഗാസയിലെ വനിതാ ആരോഗ്യ സംവിധാനങ്ങൾ ക്രമാനുഗതമായി നശിപ്പിച്ചുകൊണ്ട് പലസ്തീനികളുടെ പുനരുത്പാദനശേഷി ഇല്ലാതാക്കാൻ ഇസ്രേലി സേന ശ്രമിച്ചതായി പലസ്തീൻ പ്രദേശങ്ങൾക്കായുള്ള യുഎന്നിന്റെ അന്താരാഷ്ട്ര സ്വതന്ത്ര അന്വേഷണ കമ്മീഷൻ തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇസ്രേലി സുരക്ഷാസേന പലസ്തീനികളെ പരസ്യമായി വിവസ്ത്രരാക്കുന്നതടക്കമുള്ള ലൈംഗികപീഡനങ്ങൾ നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി.
അതേസമയം, റിപ്പോർട്ട് അടിസ്ഥാനരഹിതവും പക്ഷപാതപരവുമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.