ഇസ്രേലി ബസുകളിൽ സ്ഫോടനം
Saturday, February 22, 2025 12:15 AM IST
ടെൽ അവീവ്: ഇസ്രയേലിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളിൽ സ്ഫോടനം. ബസുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ടെൽ അവീവിന് തെക്ക് ബാത് യാം നഗരത്തിലെ പാർക്കിംഗ് മേഖലയിലുണ്ടായ സംഭവം ഭീകരാക്രമണം ആണെന്നു സംശയിക്കുന്നു. മറ്റു രണ്ടു ബസുകളിൽനിന്നു പൊട്ടാത്ത ബോംബുകൾ കണ്ടെടുത്തു.