യൂണിനെതിരേ വീണ്ടും കേസ്
Saturday, February 22, 2025 12:15 AM IST
സീയൂൾ: പാർലമെന്റ് ഇംപീച്ച് ചെയ്ത ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോളിനെതിരേ, അറസ്റ്റ് തടയാൻ ശ്രമിച്ചതിനു കേസെടുക്കാൻ നീക്കം.
പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിന്റെ പേരിലുള്ള അട്ടിമറിക്കേസിൽ കോടതി യൂണിനെതിരേ ഡിസംബർ 31ന് അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിനെ പ്രസിഡന്റിന്റെ സുരക്ഷാ ഗാർഡുമാർ തടഞ്ഞു. പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനു പുതിയ കേസെടുക്കാനാണ് ആലോചന.