അമേരിക്കൻ ഉപരോധത്തിനു ചൈനീസ് മറുപടി
Wednesday, December 4, 2024 1:51 AM IST
ബെയ്ജിംഗ്: സൈനിക ആവശ്യത്തിനുള്ള ഗാലിയം, ജർമേനിയം, ആന്റിമണി തുടങ്ങിയ ധാതുക്കൾ ഉൾപ്പെട്ട വസ്തുക്കളുടെ യുഎസിലേക്കുള്ള കയറ്റുമതി നിരോധിച്ച് ചൈന.
ചൈനീസ് ചിപ്പുകൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണു നടപടി. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചാണു നിരോധനം. ധാതുക്കളുടെ നാലാമത്തെ വലിയ ചൈനീസ് വിപണിയായിരുന്നു അമേരിക്ക.
വൈദ്യുതി ഭാഗികമായി മാത്രം കടത്തിവിടുന്ന പദാര്‍ഥങ്ങളെയാണ് അര്‍ധചാലകങ്ങള്‍ അഥവാ സെമികണ്ടക്ടറുകൾ. ഫൈബർ ഓപ്റ്റിക് കേബിളുകളുടെ നിർമാണത്തിനും ജർമേനിയം ഉപയോഗിക്കുന്നു.
വെടിമരുന്ന്, ഇൻഫ്രാറെഡ് മിസൈലുകൾ, ആണവായുധങ്ങൾ, നൈറ്റ് വിഷൻ ഗ്ലാസുകൾ, ബാറ്ററികൾ എന്നിവയിൽ ഉപയോഗിക്കുന്ന ആന്റിമണി ഏറ്റവും കൂടുതൽ ഖനനം ചെയ്തെടുക്കുന്നത് ചൈനയിലാണ്.
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഖനനം ചെയ്ത ആന്റിമണിയുടെ 48 ശതമാനവും ചൈനയിൽനിന്നായിരുന്നു. ഈ വർഷം ശുദ്ധീകരിച്ച ജർമേനിയം ഉത്പാദനത്തിന്റെ 59.2 ശതമാനവും ശുദ്ധീകരിച്ച ഗാലിയം ഉത്പാദനത്തിന്റെ 98.8 ശതമാനവും ചൈനയിലാണ്.