ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച
Saturday, November 30, 2024 11:24 PM IST
കയ്റോ: ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ വീണ്ടും ഊർജിതശ്രമം. ചർച്ചകൾക്കായി രണ്ടു പ്രതിനിധികളെ ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിലേക്ക് അയയ്ക്കുമെന്ന് ഹമാസ് അറിയിച്ചു.
അമേരിക്കയാണ് വീണ്ടും വെടിനിർത്തൽ ശ്രമങ്ങൾ ഊർജിതമാക്കിയത്. ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവരും ശ്രമങ്ങളിൽ പങ്കാളികളാണ്.
ഇതിനിടെ, ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണങ്ങളിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു.