ഇന്ത്യൻ ചാനലുകൾ നിരോധിക്കണം: ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി
Wednesday, December 4, 2024 12:47 AM IST
ധാക്ക: ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി.
ഇന്ത്യൻ ചാനലുകൾ പ്രകോപനപരമായ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതായാണു ഹർജിയിലെ ആരോപണം. എഖ്ലാസ് ഉദ്ദീൻ ഭൂയാൻ എന്ന അഭിഭാഷകനാണു ഹർജി നൽകിയിരിക്കുന്നത്.
ഇന്ത്യൻ ചാനലുകൾ പ്രകോപനപരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതായും ബംഗ്ലാദേശ് സംസ്കാരത്തിനു വിരുദ്ധമായ ഉള്ളടക്കങ്ങൾ യുവാക്കളെ ചീത്തയാക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു.