ധാ​​​ക്ക: അ​​​റ​​​സ്റ്റി​​​ലാ​​​യ ഹി​​​ന്ദു നേ​​​താ​​​വ് ചി​​​ന്മ​​​യ് കൃ​​​ഷ്ണ ദാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 17 സൊ​​​സൈ​​​റ്റി ഫോ​​​ർ കൃ​​​ഷ്ണ കോ​​​ൺ​​​ഷ്യ​​​സ് (ഇ​​​സ്കോ​​​ൺ) അ​​​നു​​​യാ​​​യി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ച്ച് ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. 30 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചി​​​ന്മ​​​യ് കൃ​​​ഷ്ണ ദാ​​​സ് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​ൽ ഒ​​​രു സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ മ​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ലും, ഇ​​​സ്കോ​​​ണി​​​നെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി നി​​​ര​​​സി​​​ച്ചു.

നി​​​ല​​​വി​​​ൽ കോ​​​ട​​​തി ഇ​​​ട​​​പെ​​​ടേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലി​​​ന്‍റെ വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക​​​ൾ ഭം​​​ഗി​​​യാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് യൂ​​​ണി​​​റ്റാ​​​ണ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ​​​ത്ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളും ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ങ്കു​​​ക​​​ൾ​​​ക്കും ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​ടു​​​ത്ത മൂ​​​ന്നൂ പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ 17 പേ​​​രു​​​ടെ​​​യും ബാ​​​ങ്ക് സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ൾ ന​​​ല്കാ​​​ൻ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് ഏ​​​ജ​​​ൻ​​​സി ബാ​​​ങ്കു​​​ക​​​ളോ​​​ടും ധാ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ച​​​ത്തോ​​​ഗ്രാ​​​മി​​​ലെ കോ​​​ട്ട്‌​​​വാ​​​ലി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ചി​​​ന്മ​​​യ് കൃ​​​ഷ്ണ ദാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 19 പേ​​​ർ​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്ത​​​ത്. ച​​​ത്തോ​​​ഗ്രാ​​​മി​​​ൽ ന​​​ട​​​ന്ന ഹി​​​ന്ദു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ റാ​​​ലി​​​യി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് പ​​​താ​​​ക​​​യെ അ​​​പ​​​മാ​​​നി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്.

ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​മ്മി​​​ലി​​​ത സ​​​നാ​​​ത​​​നി എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ വ​​​ക്താ​​​വാ​​​യ ചി​​​ന്മ​​​യ് കൃ​​​ഷ്ണ ദാ​​​സ് ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ധാ​​​ക്ക​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ചി​​​ത്തോ​​​ഗ്രാം പ്രാ​​​ദേ​​​ശി​​​ക കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തെ ജ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​ലാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന് ഇ​​​സ്കോ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ക്ക് ഹ​​​സീ​​​ന കൃ​​​ഷ്ണ ദാ​​​സി​​​നെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

1971ലെ ​​​സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​കാ​​​ല​​​ത്ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ 22 ശ​​​ത​​​മാ​​​നം ഹി​​​ന്ദു​​​ക്ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ത് എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി അ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.