ദക്ഷിണ കൊറിയയിൽ പട്ടാള നിയമം
Wednesday, December 4, 2024 12:47 AM IST
സിയൂൾ: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. രാജ്യത്തെ പ്രതിപക്ഷം ഉത്തരകൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്.
ടെലിവിഷനിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. പട്ടാള നിയമം പ്രഖ്യാപിച്ചതിനെതിരേ പ്രതിപക്ഷവും പ്രസിഡന്റിന്റെ പാർട്ടിയിലെ നേതാവും രംഗത്തെത്തി.