അസാദിനെ സഹായിക്കാൻ ഇറാക്കി പോരാളികൾ
Tuesday, December 3, 2024 1:49 AM IST
ഡമാസ്കസ്: ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധസംഘങ്ങൾ വിമതരെ നേരിടാൻ സിറിയയിലേക്കു കടന്നു.
ബാദർ, നുജാബ ഗ്രൂപ്പുകളിലെ മുന്നൂറോളം പോരാളികളാണ് ഞായറാഴ്ച രാത്രി ഔദ്യോഗിക ചെക് പോസ്റ്റുകൾ ഒഴിവാക്കി സിറിയയിലെത്തിയത്.
വിമതരെ അമർച്ച ചെയ്യാൻ സിറിയൻ സേനയ്ക്കു കഴിയുമെങ്കിലും സഹായം നല്കാൻ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ തയാറാണെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അരാഗ്ചി ഞായറാഴ്ച സിറിയ സന്ദർശിച്ചിരുന്നു.
2011ലെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു സിറിയയിലുണ്ടായ ആഭ്യന്തര യുദ്ധത്തിൽ ജയിക്കാൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ സഹായിച്ചത് ഇറാനും റഷ്യയുമായിരുന്നു.