റഷ്യ അണ്വായുധം പരീക്ഷിച്ചേക്കുമെന്ന്
Saturday, November 30, 2024 11:23 PM IST
മോസ്കോ: അണ്വായുധ പരീക്ഷണം പുനരാരംഭിക്കനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റിയാബ്കോവ്. സാഹചര്യങ്ങൾ സങ്കീർണമാണെന്നും ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ സേന അമേരിക്കൻ മിസൈലുകൾ റഷ്യയിൽ പ്രയോഗിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് റിയാബ്കോവിന്റെ പ്രതികരണം.
അമേരിക്ക അണ്വായുധ പരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും അതു ചെയ്യുമെന്ന് പ്രസിഡന്റ് പുടിൻ കഴിഞ്ഞവർഷം പറഞ്ഞിരുന്നു.