കടലാമയെ ഭക്ഷിച്ച മൂന്നു പേർ മരിച്ചു
Tuesday, December 3, 2024 1:49 AM IST
മനില: ഫിലിപ്പീൻസിൽ കടലാമയെ പാചകം ചെയ്തു കഴിച്ച മൂന്നു പേർ മരിച്ചു. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീരപ്രദേശത്തു വസിക്കുന്ന റ്റെഡുറായ് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കഴിഞ്ഞയാഴ്ചയാണ് കടലാമയെ ഭക്ഷിച്ചത്. ഇവർക്ക് വയറിളക്കം, ഛർദി എന്നിവയുണ്ടായി. മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.ഇതേ ഭക്ഷണം കഴിച്ച നായ, പൂച്ച, കോഴി എന്നിവയും ചത്തു.