യുക്രെയ്ന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തു: റഷ്യ
Monday, December 2, 2024 4:09 AM IST
മോസ്കോ: കിഴക്കൻ യുക്രെയ്നിലെ ഇല്ലിൻക, പെട്രിവ്ക പ്രദേശങ്ങൾ പടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. തന്ത്രപ്രധാന പോക്രോവ്സ്ക് പട്ടണത്തിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണു റഷ്യൻ സേന.
ഇതിനിടെ, തെക്കൻ യുക്രെയ്നിലെ ഖേർസണിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ സേന റഷ്യയിലെ ബ്രിയാൻസ്കിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടു.