വെടിനിർത്തലിന് സഹകരിക്കും: ഹിസ്ബുള്ള തലവൻ
Saturday, November 30, 2024 11:23 PM IST
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തൽ നടപ്പാക്കുന്നതിൽ സഹകരിക്കുമെന്ന് ഹിസ്ബുള്ള തലവൻ നയീം ഖ്വാസെം പറഞ്ഞു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തലിൽ ഹിസ്ബുള്ള തലവന്റെ ആദ്യ പ്രതികരണമാണിത്.
ഹിസ്ബുള്ള വെടിനിർത്തൽ അംഗീകരിച്ചുവെന്നും ഇതു നടപ്പാക്കുന്നതിൽ ലബനീസ് സേനയുമായി സഹകരിക്കുമെന്നും നയീം ഖ്വാസെം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ ധാരണ പ്രകാരം ഇസ്രയേലിനോടു ചേർന്ന ലബനീസ് അതിർത്തി പ്രദേശങ്ങളിൽനിന്ന് ഹിസ്ബുള്ള പിൻവാങ്ങണം. തുടർന്ന് അതിർത്തിയുടെ നിയന്ത്രണം ലബനീസ് സേനയ്ക്കായിരിക്കും.