യുഎഇ ക്നാനായ വാർഷിക സംഗമം അബുദാബിയിൽ നടന്നു
Tuesday, December 3, 2024 1:49 AM IST
അബുദാബി : യുഎഇ ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി) സംഘടിപ്പിച്ച യുഎഇ ക്നാനായ വാർഷിക സമ്മേളനം ക്നാനായ അബുദാബിയിൽ നടന്നു.
കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അബുദാബി കെസിസി പ്രസിഡന്റ് റോയ് കെ. തോമസ് എരണിക്കൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, കെസി സിയുഎഇ ചെയർമാൻ ജോർജ് തോമസ് നെടുംതുരുത്തിൽ, സെക്രെട്ടറി ബിനോയ് തോമസ്, ട്രഷറർ ജോയ് ജോസഫ്, അഡ്വൈസർ മനു എബ്രഹാം, ഷാജി ജേക്കബ്, തുഷാർ കണിയംപറമ്പിൽ ,സ്റ്റീഫൻ നെല്ലായിക്കോട്ട്, നീതു ജോജിഷ്,ബിജേഷ് തോമസ്, സജീഷ് ജോസ്,ജിജി സൈമൺ, കെസിഡബ്യുഎ യുഎഇ പ്രസിഡന്റ് എൽവി മരിയ ഇമ്മാനുവൽ , കെസിഎസ്എൽ യുഎഇ പ്രസിഡന്റ് അനിറ്റ് ചാക്കോ എന്നിവർ പ്രസംഗിച്ചു. 2024 പത്താംക്ലാസ്സ് പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
ക്നാനായ കത്തോലിക്ക വുമൺസ് അസോസിയേഷൻ ലോഗോ ചടങ്ങിൽ ബിഷപ് ഗീവർഗീസ് മാർ അപ്രേം പ്രകാശനം ചെയ്തു.