ഗോത്രസംഘർഷം: പാക്കിസ്ഥാനിൽ മരണം 133 ആയി
Monday, December 2, 2024 4:09 AM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖുറം ജില്ലയിൽ സുന്നി, ഷിയാ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഒന്നരയാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലുകളിൽ മരണം 133 ആയി. ഷിയാ വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 43 പേർ മരിച്ചതാണു സംഭവത്തിന്റെ തുടക്കം. തുടർന്ന് ഗോത്രങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 90 പേർ മരിച്ചു.
ഒരാഴ്ച മുന്പ് സർക്കാർ വൃത്തങ്ങൾ മുൻകൈയെടുത്ത് ഗോത്രങ്ങൾ തമ്മിൽ വെടിനിർത്തലുണ്ടാക്കിയെങ്കിലും സംഘർഷം അവസാനിച്ചില്ല.