ജോർജിയയിൽ 107 പേർ അറസ്റ്റിൽ
Saturday, November 30, 2024 11:23 PM IST
ടിബ്ലിസി: യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ചർച്ചകൾ നിർത്തിവച്ച ജോർജിയൻ സർക്കാരിന്റെ നടപടിയിൽ ജനകീയ പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച രാത്രി തലസ്ഥാനമായ ടിബ്ലിയിൽ ആയിരക്കണക്കിനു പേർ റാലി നടത്തി. പോലീസ് 107 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ജോർജിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് യൂറോപ്യൻ യൂണിയൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള നടപടികൾ മരവിപ്പിക്കാൻ ജോർജിയൻ സർക്കാർ തീരുമാനിച്ചത്.