ഷോൾസ് യുക്രെയ്നിൽ
Tuesday, December 3, 2024 1:49 AM IST
കീവ്: അപ്രതീക്ഷിതമായി യുക്രെയ്ൻ സന്ദർശിച്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് കൂടുതൽ സൈനികസഹായം പ്രഖ്യാപിച്ചു. പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ ഷോൾൾസ് 68.3 കോടി ഡോളറിന്റെ ആയുധങ്ങൾ നല്കുമെന്നാണ് അറിയിച്ചത്.
യുദ്ധം തുടങ്ങിയശേഷം ഷോൾസ് യുക്രെയ്നിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. യൂറോപ്യൻ രാജ്യങ്ങളിൽ യുക്രെയ്ന് ഏറ്റവും കൂടുതൽ സഹായം നല്കുന്നത് ജർമനിയാണ്.